Skip to main content

Posts

Showing posts from September, 2020

Poliyatha ormakal

പൊലിഞ്ഞു പോയ ശരറാന്തൽ 🌹🌹🌹🌹🌹🌹🌹🌹                 നാലാം ക്ലാസിൽ എത്തുമ്പോഴേക്കും ഞാൻ സ്കൂളിലെ അറിയപ്പെടുന്ന ഒരാളായി മാറിക്കഴഞ്ഞിരുന്നു.   എല്ലാ പരീക്ഷയും പസ്റ്റും, മട്ടന്നൂർ സ്കൂളിലെ പരീക്ഷയിൽ (യൂറിക്കയാണെന്നു ഓർമ ) സമ്മാനം തെരൂർ സ്കൂളിൽ പാട്ടുപാടാൻ പോയി ( (യുവജനോത്സവമായിരിക്കണം ) .        സർവോപരിക്ലാസിലെ ലീഡർ  പോരാത്തേന് കണ ക്കിസ്റ്റും😀 അതുകൊണ്ട് തന്നെ കുട്ടികളുടെ ഇടയിൽ വല്യഗമയും അധ്യാപകരുടെ മനസിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നു. അങ്ങനെ എൽ പി വിഭാഗത്തിലെ രാജകുമാരിയായി (കുറഞ്ഞു പോയാ😂 രാജ്ഞിയായിട്ടന്നെ) വിലസുന്ന സമയത്ത്                    ഒരു ദിവസം ഉച്ച കഴിഞ്ഞ് ശിപായി നാരാണേട്ടൻ ഒരു ചെക്കനെയും കൊണ്ട് നമ്മളെ ക്ലാസില് വന്നു. കൃഷ്ണൻ മാഷായിരുന്നു ക്ലാസിൽ "മാഷേ പുതിയ കുട്ടിയാണ് " അന്ന് സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കയാണ് നാല് എയും ബിയും ഒന്നിച്ചാണ് ഇരിക്കുന്നത്. ബഞ്ചൊക്കെ ഹൗസ് ഫുൾ ആണ്. ആദ്യം ശ്രദ്ധയിൽ പെട്ടത് അവന്റെ ഷൂസാണ്. സ്കൂളിൽ ആരും ഷൂസി...

Anubhavangal

അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയവർക്കേ തണൽ മരത്തിന്റെ താരള്യം അറിയൂ എന്റെ തന്നെ വാചകമാണ് ഇതും ഒരു അനുഭവമാണ് ഞാൻ ഇത് എഴുതുന്നത് എന്നെപ്പോലെ തിക്തമായ അനുഭവങ്ങളുണ്ടായിട്ടും ജീവിതത്തിലും ഉദ്യോഗത്തിലും പിടിച്ചു കയറിയ പല സ്ത്രീകളുടെയും മനസ് ആണ് ഇതിൽ കൂടുതൽ അനുഭവിച്ചവരുണ്ടാകാം അല്ലാത്തവരും ഉണ്ടാകാം എന്തായാലും ജോലി ചെയ്യുന്ന സ്ത്രീകളിൽ മാനസിക സംഘർഷമില്ലാത്തവർ വളരെ കുറവാണ്. " ഞാള് ചോറു തിന്നൂലാ " പി എസ് സി കിട്ടി ജോയിൻ ചെയ്യുമ്പം എന്റെ മോന് ഒരു വയസ് പ്രായം. കാസർഗോഡ് ജില്ലയിലെ കുമ്പള സബ് ജില്ലയിലെ ഏറ്റവും ഉള്ളിലുള്ള ഒരു മുസ്ലീം സ്കൂൾ ജോലിയിൽ ജോയിൻ ചെയ്തു കഴിഞ്ഞപ്പോൾ വലിയൊരു പ്രശ്നം ഞങ്ങളെ തുറിച്ചു നോക്കി. കുഞ്ഞുമോനെ ആരു നോക്കും ? തത്ക്കാലം AKG യുടെ അമ്മ രണ്ടാഴ്ച നിൽക്കാൻ തീരുമാനിച്ചു  (അച്ഛനെ പിരിഞ്ഞ് ഒരു ദിവസം പോലും നിൽക്കാത്ത കക്ഷിയാണ് പേരക്കുട്ടിയുടെ കാര്യം വന്നപ്പോ മുൻപിൻ നോക്കാതെ വന്നത് ) കുട്ടിയെ നോക്കാനും വീട്ടുജോലിക്കും പോകുന്ന ആൾക്കാരെ അന്വേഷിക്കാൻ തുടങ്ങി ഏതായാലും രണ്ടാഴ്ച കഴിയുമ്പോഴേക്കും ഒരു പെൺകുട്ടിയെ ലഭിച്ചു. ഇരുപത് വയസ് എന്നു പറഞ്ഞെങ്കിലും പതിനാറ് പതിനേഴു വയസു തോന്...

Kavitha

ഇമചിമ്മാതെ -- -- - - - - - - - - - - ഓലക്കീറിലാകാശമാണീ - ത്തഴപ്പായയിൽ നിശ്വാസവും ഉണ്ണാനില്ലുണ്ണിക്കുരുള നല്കാനുമില്ല, ജീവിതച്ചട്ടിയിൽ കണ്ണീ- രുപ്പു പറ്റിച്ചു നീ യൂട്ടിത്താരാട്ടിത്തളിർത്ത പാഴ് ജന്മങ്ങൾ ! കല്ലുമാലക്കിലുക്കം -ചരിത്രത്തിൻ വില്ലുവണ്ടിച്ചക്ര മിന്നുമുരുളുന്നു..  നാണം മറക്കാൻ നീ പറിച്ചെറിഞ്ഞൊരാ മാംസ പിണ്ഡമിന്നും തുടിക്കുന്നൊ- രായിരം നോവായ്, നടുക്കമായ് ശോഷിച്ച കൈകളിൽ സംഘബോധക്കൊടി , ദൈന്യമാം കണ്ണിൽ പ്രതീക്ഷ തൻ നാമ്പൊളി , ദാഹിച്ച നാവിലേക്കാദ്യാക്ഷരക്കുറി ചിന്തയിൽ ചെന്തീയൊഴിച്ചു മുളപ്പിച്ച വിത്തുകൾ ! കാലമേ - നിന്നിൽ കുരുത്തു തളിർത്തവയ്ക്കെത്ര യാകാശമിനിയുമുണ്ടാം..... അരിവാളിൽ തഴമ്പിച്ച കൈയി ലെഴുത്താണി. ഇരുളിൻ മറയ്ക്കുള്ളിലെരിയുന്ന നിഴലുകൾ ഊതിയൂതി പരക്കും കനലുകൾ ജ്വാലയായ് പടരുന്നു മിഴികളിൽ നിറയുന്നു സ്വത്വധാര ന: സ്ത്രീ സ്വാതന്ത്യമല്ല - നമ്മൾ ക്കർഹത ജീവനമെന്ന ഗാഥ വിരചിച്ചു പാരിൽ സമത്വമാകാൻ ഉയരുന്നു പെണ്ണിന്നെഴുത്താണികൾ ഇനിയുമീ "സൗമ്യാംബരം" കണ്ണീരുണങ്ങി കറുക്കാതിരിക്കുവാൻ വീണ്ടും " വെമൂല " മാർ വിദ്യ തേടി പ്രാണാർത്ഥിയായി പിറക്കാതിരിക്കാൻ കൺതുറന്നിരിക്ക നീ ഇനിയൊരിക്ക...

Kavitha

പൊരുൾ - - - - - - - - - അക്ഷരത്തെറ്റു നിറഞ്ഞ ഡയറി പോലെയാണെന്റെ യുള്ളം കൂട്ടിച്ചേർത്തു വായിച്ചാൽ നീറുന്ന സത്യങ്ങളും പുകയുന്ന വേദനയും രക്തം പൊടിയുന്ന വർത്തമാനവും തിളയ്ക്കുന്ന രോഷവും തുളുമ്പുന്ന ചിന്തകൾ നേരം തെറ്റിയ ക്ലോക്കു പോലെ പകലിരവിന്റെ കണക്കറിയാതെ പാടുന്ന പുള്ളുകൾ ഉച്ചക്കാറ്റിലുലഞ്ഞ് കൊഴിഞ്ഞു പോയ കിനാവുകൾ കനവു പൂക്കുമൊരിടം തേടി ചിറകൊടിഞ്ഞു പറക്കുന്നു. .കരളു നോവാത്ത ഗാനം ക്രിയ ചെയ്യാതൊരു ത്തരം പിടി തരാതെയുള്ളിൽ ചുഴലിയാവുന്നു മൂകം വാക്കിനുള്ളിലൊതുങ്ങാത്ത ചിന്തകൾ വക്കുപൊട്ടിയ പട്ടമായ് വായുവിൽ ചന്തമില്ലാത്ത ചിത്രം വരയ്ക്കുന്നു. അന്തിവാനം നിറം പകർന്നാലും ചെന്തീയതിൽ തെളിഞ്ഞു കത്തുന്നു. അന്തമില്ലാത്ത ചോദ്യങ്ങൾ എപ്പോഴും മുള്ളുവേലി മുറുക്കുന്നു ചുറ്റിലും കതിരു തേടി പക്ഷികൾ പറക്കുന്നു. പൊരുളു തേടി തളരുന്നു ജീവിതം സരസ്വതി. കെ.എം.

Kavitha

കവിത 👀👀👀👀👀 കവിത വന്ന വഴി 🔸🔸🔸🔸🔸🔸🔸🔸 കരിക്കലം കഴുകുമ്പോഴാണ് കവിത വന്നു മുട്ടിയത് ഈ കയ്യോണ്ട് എങ്ങനെ ?! ദോശക്കല്ലിൽ മാവ് നൊപ്പം ഒപ്പം ആദ്യത്തെ വരി പൊങ്ങിവന്നു ചട്നി  ഇല്ലാതെങ്ങനെ ?! മുറ്റവും ആയി മല്ലിടുമ്പോൾ മിന്നായം പോലൊരു വരി ഇടയ്ക്കുവെച്ച് എങ്ങനെ ? സോപ്പ് പത ചാടിക്കടന്നൊരു വരി മുന്നിൽ കിതച്ചു വെയിലല്ലേ വലുത്? തിരക്കൊഴിഞ്ഞ് കവിതയെ തിരക്കി വഴിക്കണ്ണുമായി ആയി ഞാൻ ഇരുന്നു. കവിത പോയ വഴിക്കന്ന് കാലത്തിന്റെകയ്യൊപ്പ് മാത്രം.!! 🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾 സരസ്വതി കെഎം ഏരുവേശി 9 5448872 21

Yathra

യാത്ര നിറയെ ആളുണ്ടായിട്ടും ബസിൽ ഞാനൊറ്റയ്ക്കായിരുന്നു ആകാശത്തിലെ നരച്ച മൗനത്തിലേയ്ക്ക് ജന്മാന്തര സുകൃതം തേടി മനസ് ഇറങ്ങിപ്പോയി. തന്നിഷ്ടം പോലെ 'കാറ്റ് തഴുകാനെത്തിയെങ്കിലും മരവിച്ച സ്വപ്നങ്ങൾക്ക് മുഖമില്ലായിരുന്നു. കയറ്റിറക്കങ്ങളിൽ ഞെരുങ്ങിയാലും നീണ്ട നിരത്തിൽ ബസ് കുതിച്ചോടി. നിറവും നിയമവും ചിരിയും കരച്ചിലും നിറഞ്ഞും പൊഴിഞ്ഞുമിരുന്നു. കണ്ണറിയാത്ത കാഴ്ചകൾ പിന്നിലേക്കും ഹൃദയമില്ലാത്ത നിഴലുകൾ മുന്നിലേക്കും കടന്നു പോയി ഇറങ്ങാനുള്ള ഇടം കൃത്യമായിരുന്നു' ആരും പറയാതെ ഞാനവിടെ ഒറ്റയ്ക്കിറങ്ങി. സരസ്വതി.കെ.എം

Ambalam or Palli

"ങ്ങള് പള്ളിയാ? അമ്പലാ?" 1999 ആഗസ്തിലാണ് കാസർഗോഡ് ജില്ലയിലെ വടക്കെ അറ്റം കുമ്പള സബ് ജില്ലയിലെ ഒരു വിദ്യാലയത്തിൽ പി എസ് സി കിട്ടി ജോയിൻ ചെയ്തത് ഞങ്ങൾ ഏഴ് പേർ (14 പേരെ പോസ്റ്റ് ചെയ്തു. പിടിപാടുള്ളവർ നല്ല സ്ഥലങ്ങളിലേക്ക് മാറ്റി വാങ്ങി ) ഏഴിൽ ഞങ്ങൾ രണ്ടു പേർ മഹിളാമണികൾ തിരുനന്തോരം കാരി വിജയറാണിയും ഞാനും 4 മുറികൾ നീളത്തിലുള്ള ക്വാർട്ടേഴ്സിൻ്റെ അങ്ങേയറ്റ് അവളും ഇങ്ങേയറ്റത്ത് ഞാനും സ്കൂളിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ രണ്ടു പേരും ഗ്രൗണ്ടിലൂടെ ഉച്ചഭക്ഷണം കഴിഞ്ഞ് വരികയാണ് ആറാം ക്ലാസിലെ കുറച്ച് ആൺകുട്ടികൾ പരിചയപ്പെടാൻ വന്നു പേര്? സ്ഥലം? ഏതു ക്ലാസിൽ? ഇങ്ങനെ പറഞ്ഞു വരികെ ഒരുത്തൻ ചോദിച്ചു. " ങ്ങള് അമ്പലാ പള്ളിയാ? മെലിഞ്ഞ് പെൻസിലോളം ഉള്ള ഒരു പയ്യൻ അത് അറിഞ്ഞിട്ടെന്താ 'കാര്യം?! - ഞാൻ അതല്ലേ അറിയണ്ടേ - മറ്റൊരാൾ ഞാൻ പള്ളിയാണ് - തർക്കം വേണ്ട മറ്റേ ടീച്ചർ പറഞ്ഞു. ഇത് ഹിന്ദുവാടാ പേര് കേട്ടാൽ അറിയില്ലേ?( നീ ഈ പേര് കേട്ടിട്ടുണ്ടോ? ഞാൻ ചോദിച്ചു പിന്നേ ഇങ്ങളെ പോട്ടം ഇഷ്ടം പോലെ വരച്ച് വെച്ച്റ്റില്ലേ എട്നാമ്മോ  പൊട്ടൻമാര് ദൈവത്തിൻ്റെ eപാട്ടം എട്ത്തിന് - തുടർന്ന് അവൻ അഞ്ച് മിനിറ്റ് നീണ്ട ഒരു പ...

sneham (സ്നേഹത്തിന്റെ വില)

സ്നേഹത്തിന്റെ വില ആരാലും പരിഗണിക്കപ്പെടാത്ത ചില ജീവിതങ്ങൾ സ്നേഹം കിട്ടുന്നിടത്തേക്ക് പറ്റിപ്പിടിച്ച് വളരും അതിൽ നിന്ന് അവരെ അടർത്തിമാറ്റാൻ വളരെ വിഷമിക്കും ആത്മാർത്ഥമായ സ്നേഹം എന്നെ പല അബദ്ധങ്ങളിലും ചാടിച്ചിട്ടുണ്ട് അതിലൊന്നാണ് ഇത്. 2000ത്തിലാണ് പുതിയ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത് കന്നട + മലയാളം മീഡിയം മലയാളത്തിൽ കുട്ടികൾ കുറവാണ് അധ്യാപകർ സ്ഥിരമല്ലാത്തതാണ് ഒരു കാരണം കന്നട വിഭാഗത്തിൻ്റെ മേൽക്കോയ്മയാണ് പറയാത്ത മറ്റൊരു കാരണം പ്രൈമറി സ്കൂളിൽ സാധാരണ പരാതിയുടെ പ്രവാഹമായിരിക്കും ഉച്ചക്കും ഇൻറർവെൽ സമയത്തും ഉച്ചക്ക് ഞാൻ ഭക്ഷണം കഴിച്ചു വരുന്ന സമയത്ത് മിക്കവാറും സുരേഷ് ഹെഡ് മാഷിൻ്റെ കസേരയ്ക്കടുത്ത് കുറ്റവാളിയായി മുഖം കുനിച്ച് നിൽക്കുന്നുണ്ടാകും ഒന്നാം ക്ലാസിലാണെങ്കിലും നല്ല ശരീരവളർച്ചയുണ്ട്. സമീപത്തെ കോളനിയിൽ നിന്നു വരുന്നു. എല്ലാ ദിവസോം ഉച്ചക്ക് ഇവനെ മുന്നിൽ നിർത്തിക്കൊണ്ട് ഒരു പരാതി പട ഓഫിസിലെത്തും എല്ലാരുടെയും കേസിലെ പ്രതി സുരേഷായിരിക്കും എച്ച്എം 'ഓ സീനിയ റോ അവനെ പിടിച്ച് രണ്ടടി കൊടുക്കും എല്ലാരുടെയും പരാതി തീരും ഇതു പതിവായപ്പോൾ ഒന്നും മിണ്ടാതെ അടി വാങ്ങി  മുഖം കുനിച്ച് അടുത്ത അടി കാത്ത് നടന്...

Thottu pokilla (തോറ്റു പോകില്ല )

തോറ്റു പോകില്ല  ~ ~ ~ ~ ~ ~ ~ ~ ആദികാലത്താണുവായ് കുരുത്തു നാം ആടി വേഷങ്ങളെത്രയോ ജന്മമായ് പാതി മാനുഷർ പാഥേയമായവർ വെട്ടി വെട്ടിത്തെളിയിച്ച പാതയിൽ പൃഥ്വിയോളം വളർന്ന കരങ്ങളാൽ എത്തിയാകാശ സീമയളന്നവർ വ്യർത്ഥമോഹങ്ങൾ വീര്യം കുരുതികൾ സ്വാർത്ഥ ലാഭങ്ങൾ ചില്ലുകൊട്ടാരങ്ങൾ കോർത്തെടുക്കും കറുത്ത ശരങ്ങളെ ആർത്തി പെയ്യും കരാള മേഘങ്ങളെ തട്ടി നീക്കി മനുഷ്യൻ്റെ  പുഞ്ചിരി ചേർത്തു നിർത്തി പരസ്പരം ജീവിതം പെട്ടു പോയിന്നു ലോകം വെറുമൊരു ഇത്തിരിക്കുഞ്ഞു വൈറസിൻ കോട്ടയിൽ പാതി പാടിയ പാട്ടു പോൽ മാനസം ഭീതി മൂറ്റിയിന്നേകാന്ത ജീവിതം പൂട്ടിനുള്ളിലകപ്പെട്ട ദൈവങ്ങൾ നീട്ടി നിൽക്കുന്നു കാണിക്കവഞ്ചികൾ ഏറ്റുചൊല്ലുവാനാകാതെ ചിന്തകൾ പേറ്റുനോവായ് കുരുങ്ങുന്നു തൊണ്ടയിൽ വിശ്വമിന്നുചുരുങ്ങി  കൊറോണയിൽ ശ്വാസമില്ലാതൊടുങ്ങിപ്പിടയവേ തോറ്റു പോകില്ല നമ്മൾ, കരുത്തെഴും ശാസ്ത്ര ബോധത്തിൽ കൈ കഴുകുന്നവർ തുപ്പുവാനുള്ളതല്ലീ നിരത്തുകൾ മുഖ്യമാണിനി  മാസ്കു ധരിക്കണം ഓർത്തു നമ്മളകലങ്ങളാകണം വിശ്വമോഹിനി സന്ധ്യയെ പുൽകി യി ന്നന്ത്യശ്വാസം വലിക്കൊന്നരംശുമാൻ അന്തിയാമങ്ങൾ നീന്തിയുഷസ്സിൻ്റെ ചെങ്കതിരു കുലക്കുന്ന പോലവേ ഒത്തു നിന്നു പൊരുതി ജയിച്ചത...

Nambiaru Kutty ( നമ്പ്യാരു കൂട്ടിനെ ,

"ങ്ങള് നമ്പ്യാര് കുട്ടീനെ ഇങ്ങ് കൂട്ടിക്കോ ടീച്ചറെ " ഇനി എന്താണ് വഴി എന്ന് ചിന്തിച്ച് വിഷണ്ണയായിരിക്കുന്ന എന്നോട് ആങ്ങള പറഞ്ഞു. " ഈ യാഴ്ച എനിക്ക് ലീവാണ് ഞാൻ വരാം. അപ്പോഴേക്കും എന്തെങ്കിലും വകുപ്പ് ണ്ടാക്കാൻ പറ ഗംഗേട്ടനോട് " ഒരാഴ്ചയെങ്കിൽ ഒരാഴ്ച ഞങ്ങൾ കാസർഗോഡേക്ക് വന്നു. രാവിലെ കുഞ്ഞിനെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയാണ് സ്കൂളിൽ പോകുന്നത്. ഉണർന്നാൽ കൊടുക്കേണ്ട തൊക്കെ വെവ്വേറെ പാത്രത്തിൽ എടുത്തു വെക്കും.  ഉറങ്ങിയെണീറ്റ ഇവൻ കുഞ്ഞു മാമന്റെയടുത്ത് തീരെ അടുക്കുന്നില്ല നിർത്താതെ കരയാൻ തുടങ്ങി. നിവൃത്തിയില്ലാതെ ഇവൻ മെല്ലെ കുഞ്ഞിനെയുമെടുത്ത് സ്കൂളിൽ എന്റെ ക്ലാസിനു നേരെ വന്ന് നിന്നു. (ഉള്ളതു പറയണല്ലോ മറ്റെ രണ്ട് കുട്ടികളും ഈ കാര്യത്തിൽ മിടുക്കികളായിരുന്നു. J ഞാൻ കുഞ്ഞുമോന്റെ കരച്ചിൽ കേട്ട് ക്ലാസിൽ കൂട്ടിലിട്ട വെരുകിനെപ്പോലെ എന്തു ചെയ്യണം എന്നറിയാതെ ഉഴറി കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഹെഡ് മാഷ് പുറത്തു വന്നു നോക്കി എന്റെ ഭാവം കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം പിടി കിട്ടി " ടീച്ചറെ അതാരയാ കുഞ്ഞി ? ങ്ങളെയാ? അതെ "യ്യോ അയ്നെ എട്ത്ത് പാല് കൊട്ക്ക് - എന്നിറ്റ...

Ema chimmathe (ഇമ ചിമ്മാതെ )

ഇമചിമ്മാതെ -- -- - - - - - - - - - - ഓലക്കീറിലാകാശമാണീ - ത്തഴപ്പായയിൽ നിശ്വാസവും ഉണ്ണാനില്ലുണ്ണിക്കുരുള നല്കാനുമില്ല, ജീവിതച്ചട്ടിയിൽ കണ്ണീ- രുപ്പു പറ്റിച്ചു നീ യൂട്ടിത്താരാട്ടിത്തളിർത്ത പാഴ് ജന്മങ്ങൾ ! കല്ലുമാലക്കിലുക്കം -ചരിത്രത്തിൻ വില്ലുവണ്ടിച്ചക്ര മിന്നുമുരുളുന്നു..  നാണം മറക്കാൻ നീ പറിച്ചെറിഞ്ഞൊരാ മാംസ പിണ്ഡമിന്നും തുടിക്കുന്നൊ- രായിരം നോവായ്, നടുക്കമായ് ശോഷിച്ച കൈകളിൽ സംഘബോധക്കൊടി , ദൈന്യമാം കണ്ണിൽ പ്രതീക്ഷ തൻ നാമ്പൊളി , ദാഹിച്ച നാവിലേക്കാദ്യാക്ഷരക്കുറി ചിന്തയിൽ ചെന്തീയൊഴിച്ചു മുളപ്പിച്ച വിത്തുകൾ ! കാലമേ - നിന്നിൽ കുരുത്തു തളിർത്തവയ്ക്കെത്ര യാകാശമിനിയുമുണ്ടാം..... അരിവാളിൽ തഴമ്പിച്ച കൈയി ലെഴുത്താണി. ഇരുളിൻ മറയ്ക്കുള്ളിലെരിയുന്ന നിഴലുകൾ ഊതിയൂതി പരക്കും കനലുകൾ ജ്വാലയായ് പടരുന്നു മിഴികളിൽ നിറയുന്നു സ്വത്വധാര ന: സ്ത്രീ സ്വാതന്ത്യമല്ല - നമ്മൾ ക്കർഹത ജീവനമെന്ന ഗാഥ വിരചിച്ചു പാരിൽ സമത്വമാകാൻ ഉയരുന്നു പെണ്ണിന്നെഴുത്താണികൾ ഇനിയുമീ "സൗമ്യാംബരം" കണ്ണീരുണങ്ങി കറുക്കാതിരിക്കുവാൻ വീണ്ടും " വെമൂല " മാർ വിദ്യ തേടി പ്രാണാർത്ഥിയായി പിറക്കാതിരിക്കാൻ കൺതുറന്നിരിക്ക നീ ഇനിയൊരിക്ക...

porul . (പൊരുൾ)

പൊരുൾ - - - - - - - - - അക്ഷരത്തെറ്റു നിറഞ്ഞ ഡയറി പോലെയാണെന്റെ യുള്ളം കൂട്ടിച്ചേർത്തു വായിച്ചാൽ നീറുന്ന സത്യങ്ങളും പുകയുന്ന വേദനയും രക്തം പൊടിയുന്ന വർത്തമാനവും തിളയ്ക്കുന്ന രോഷവും തുളുമ്പുന്ന ചിന്തകൾ നേരം തെറ്റിയ ക്ലോക്കു പോലെ പകലിരവിന്റെ കണക്കറിയാതെ പാടുന്ന പുള്ളുകൾ ഉച്ചക്കാറ്റിലുലഞ്ഞ് കൊഴിഞ്ഞു പോയ കിനാവുകൾ കനവു പൂക്കുമൊരിടം തേടി ചിറകൊടിഞ്ഞു പറക്കുന്നു. .കരളു നോവാത്ത ഗാനം ക്രിയ ചെയ്യാതൊരു ത്തരം പിടി തരാതെയുള്ളിൽ ചുഴലിയാവുന്നു മൂകം വാക്കിനുള്ളിലൊതുങ്ങാത്ത ചിന്തകൾ വക്കുപൊട്ടിയ പട്ടമായ് വായുവിൽ ചന്തമില്ലാത്ത ചിത്രം വരയ്ക്കുന്നു. അന്തിവാനം നിറം പകർന്നാലും ചെന്തീയതിൽ തെളിഞ്ഞു കത്തുന്നു. അന്തമില്ലാത്ത ചോദ്യങ്ങൾ എപ്പോഴും മുള്ളുവേലി മുറുക്കുന്നു ചുറ്റിലും കതിരു തേടി പക്ഷികൾ പറക്കുന്നു. പൊരുളു തേടി തളരുന്നു ജീവിതം സരസ്വതി. കെ.എം.

Manoharee... മനോഹരീ

മനോഹരീ..... രാവിൻ മുറ്റം മെഴുകീയമ്പിളി നിലാവു കൊളുത്തുമ്പോൾ കുഞ്ഞു ചെരാതുകൾ തെളിയിക്കുന്നു താരക ബാലികമാർ മഞ്ഞിൽ മുങ്ങിക്കുളിച്ചു തോർത്തിയ മേഘപ്പെൺകൊടികൾ നീലക്കരയുടെ ദാവണി ചുറ്റി ചോടുകൾ വെക്കുന്നു താലമെടുത്തു നിരന്നു താഴെ, തെങ്ങോലക്കൈകൾ കാറ്റിൻ ശ്രുതിയിൽ മോഹനരാഗം രാപ്പാടികൾ പാടി നനുത്തൊരോമൽ കുളിരായങ്ങനെ രാവിൻ സംഗീതം വിണ്ണു കവിഞ്ഞു തുളുമ്പി മെല്ലെ മണ്ണിൽ കുതിരുമ്പോൾ മനോഹരാംഗി നീയെൻ മനസിലുമീണം പകരുന്നു നിദ്രയകന്നോരെൻ മിഴിയിൽ നീയഴകായ് നിറയുന്നു . ഉള്ളിൽ കരിയും കായാമ്പൂവിൽ സുഗന്ധ മൂറുന്നു പുള്ളുകൾ പാടും താരാട്ടിൽ ഞാനെന്നെ മറക്കുന്നു. സരസ്വതി കെ.എം

കാളാത്ത കട്ടറുംമലച്ചു പോയ അശ്വതിയും🌹🌹🌹🌹🌹🌹🌹🌹🌹പുതിയ വിദ്യാലയത്തിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളു.ആദ്യം തന്നെ വർത്താനത്തിന്റെ ഈണമാണ് ശ്രദ്ധയിൽ പെട്ടത്.നല്ല രസമാണ് കേൾക്കാൻഞാൻ ഒന്നാം ക്ലാസുകാരോട് വെറുതെ വർത്താനം പറഞ്ഞോണ്ടിരിക്കുംഫിഷറീസ് സ്കൂളാണ്.99% കുട്ടികളും ഒരേ വിഭാഗത്തിൽപെട്ടവരാണ്.അതുകൊണ്ടു തന്നെ കാലങ്ങളായി അവര് പറഞ്ഞു വരുന്ന വാക്കുകളും ശീലുകളും അതേപടി തുടരുന്ന പതിവാണ്.ഇവിടെ ചേർന്നതു മുതൽ മക്കളെ നാട്ടിലാക്കി.ഞാൻ കുറച്ചു ടീച്ചേഴ്സിന്റെ കൂടെയാണ് താമസംഅതുകൊണ്ടു തന്നെ രാവിലെ വിദ്യാലയത്തിലെത്തും.കുട്ടികൾ സ്കൂളിനടുത്തു തന്നെയായതിനാൽ അവരും രാവിലെയെത്തുംഅങ്ങനെ ഒരു ദിവസം രാവിലെ ഞാൻ സ്കൂളിലെത്തുമ്പോൾ കാണുന്ന കാഴ്ച ഓഫീസിനുമുമ്പിൽ നിന്ന് ഒരു രണ്ടാം ക്ലാസുകാരൻ വലിയ വായിൽ നിലവിളിക്കുന്നു.ബസിറങ്ങി വരുമ്പോൾ തന്നെ അലമുറ കേൾക്കാംഇത്ര രാവിലേ ഇതെന്തു പറ്റി എന്നോർത്ത് ഞാൻ ഓടിയെത്തി.."എന്താ മോനേ?""ന്റെ കട്ടറ് കാളാ...., "വായ തുറന്ന വെച്ച പടുതിയിൽ ഒരേ നിലവിളിഎന്ത്? - ഞാൻ" ന്റെ കട്ടറ് കാളാ.--.."രണ്ടാമത്തേതിൽ " കട്ടർ " എന്ന് കിട്ടി"എന്താടാ കട്ടർ ഇല്ലേ ?""ഉം ഉം ന്റെ കട്ടറ് കാളാ....."ഉയ്യെന്റെ ദൈവേ !🥺കഴിഞ്ഞ മൂന്നാലു കൊല്ലത്തെ സഹവാസത്തിനിടയിൽ പല തിരിയാത്ത മലയാളവും ഞാൻ പിടിച്ചെടുത്തിട്ടുണ്ട്.ചിലത് സന്ദർഭം വെച്ച് ഊഹിക്കും.തീരെ പറ്റാത്തത് ആരെങ്കിലും സഹായിക്കാൻ ണ്ടാവുംഇവൻ നിർത്താൻ ഭാവമില്ല.ഞാൻ ചുറ്റിലും നോക്കി.കുട്ടികൾ ആരും വന്നില്ല.ഇവനാണെങ്കിൽ ആകെ പൊടിക്കുപ്പിയോളേ ഉള്ളൂ.പേടിപ്പിച്ചാൽ അധികം കരഞ്ഞാലോ ?രക്ഷിതാക്കൾ ആരെങ്കിലും കണ്ടാൽ അതു മതി പുകിലിന്.എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാൻ ഉഴറി.അപ്പോൾ അതാ സ്കൂൾ ലീഡർ കൂടിയായ രാഹുൽ വരുന്നു.മരുഭൂമിയിൽ ദാഹിച്ചവന് വെള്ളം കിട്ടിയ ആശ്വാസംരാഹുൽ സ്കൂളിലെ മിടുക്കനാണ്. റെയിലിനപ്പുറമാണ് താമസംനല്ല രീതിയിൽസംസാരിക്കുന്നവൻ.അവനെ കണ്ടതേ ഞാൻ സംഭവ സ്ഥലത്തേക്കു വിളിച്ചു."ഒന്നു ചോദിച്ചാ മോനേ, ഇവനെന്തിനാ കരയുന്നെന്ന്?"ചോദിച്ചതും വീണ്ടും" കട്ടറ് കാളാ......" ടീച്ചറെ ഓന്റെ കട്ടർ കാണുന്നില്ലാന്ന് "ഹെന്റെ ദേവീ! - ഇതായിരുന്നോ❤️ഞാൻ ഓഫീസിൽ പരതി ഒരു കട്ടർ കൊണ്ടുവന്ന് അവന് കൊടുത്തു.സ്വിച്ചിട്ട പോലെ കരച്ചിൽ നിന്നു.ഏകദേശം അര മണിക്കൂർ നീണ്ടു നിന്ന സംഘർഷാവസ്ഥക്ക് അയവു വന്നു.പിന്നീട് കുട്ടികളുടെ സംസംരത്തിനിടക്ക് , . "കാള", കേറി വരുമ്പോഴൊക്കെ ഞാനതിന്കയറിടും.❤️ ഇപ്പോഴെങ്ങനയാണ് ആവോ❤️.....................................................നാലാം ക്ലാസിലെ ഹാജർ വിളിക്കുകയായിരു ഞാൻ.. "അശ്വതി.കെ?"iഓള് വന്നിറ്റില്ല. ": എന്തുപറ്റി?"" അശ്വതി മലച്ച് പോയി ടീച്ചറെ " .അയ്യോ! ഇന്നലെ വരെ ക്ലാസിലുണ്ടായിരുന്നു.മിടുക്കിയാണ്ചരുപിരുന്നനെ എന്തെങ്കിലും പറയുകയും ചെയ്യുകയും ചെയ്യുന്ന കുട്ടി."എന്തുപറ്റിയെടാ ?" - ഞാൻ" മലച്ച് പോയീന്ന് "എന്തെങ്കിലും അസുഖമാണോ ?എവിടെയെങ്കിലും പോയതാണോ?മലച്ച് - എന്നല്ലാതെ വേറെ ഉത്തരമില്ല.ഞാൻ നേരെ കഞ്ഞിപ്പുരയിലേക്ക് പോയി.ശോഭേട്ടി (ഏട്ടി - ഏച്ചി)ക്ക് എല്ലാ കുട്ടികളെയും അറിയാം."ശോഭേട്ടി നാലിലെ അശ്വതിക്കെന്തുപറ്റി?ഓള് വന്ന് റ്റില്ല. " - ഞാൻഓ - ഓള് മലച്ച് പോയി ടീച്ചറെ "ദേ - പിന്നേം - മലച്ച്.എങ്ങനെ? - എവിടെ ? - ഞാൻ."കുഞ്ഞി മാലയിട്ടിറ്റല്ലേ അവര് ശബരിമലച്ച് പോയി "അതാണ് സംഭവം.ഇപ്പോൾ " മലച്ച് പോയത് " ഞാനാണ്.അവർ - "ക്ക' " ക്ക് പകരം "ച്ച" യാണ് പറയുന്നത്.ക്ലാസിൽ തിരിച്ചു വന്നുക്ക -യുള്ള കുറച്ച് വാക്കുകൾ പറയിച്ചു.പാറക്ക് - പാറച്ച്മലക്ക് - മലച്ച്.....എല്ലാം - ച്ച രസകരമായ സംഭവം ന്താച്ചാൽഒരു ദിവസം കടങ്കഥപ്പയറ്റ് നടക്കുകയായിരുന്നു.നമ്മുടെ അശ്വതി,മലച്ച് പോയവൾചാടിയെണീറ്റ് വെടിച്ചില്ല് പോലൊരു ചോദ്യം" മൂലച്ചിരിച്ചണ മുത്തശ്ശി "😂.തമ്പുരാനേ ചിരിച്ചത് മുഴുവൻ ഞാനാണ്.......അവിടെ നാലുവർഷം ഉണ്ടായിരുന്നു.നല്ലൊരു ടീം വർക്ക് നടത്താൻ സാധിച്ച ഇടംഞങ്ങളുടെ ഇടപെടൽ ഈ സംസാരരീതിയിലും ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.ഇനിയുണ്ട് കുറെ .നിങ്ങൾ വായിക്കുന്നുണ്ട് എന്ന് എനി ക്കറിയാം ....പക്ഷെ വായിച്ചു തീർന്നാൽആ ചുണ്ടൻ വിരലിമ്മ ഒന്നമർത്താൻ മറക്കണ്ടാട്ടോ❤️

രസം😀 സംസാരം

കാളാത്ത കട്ടറും മലച്ചു പോയ അശ്വതിയും 🌹🌹🌹🌹🌹🌹🌹🌹🌹 പുതിയ വിദ്യാലയത്തിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളു. ആദ്യം തന്നെ വർത്താനത്തിന്റെ ഈണമാണ് ശ്രദ്ധയിൽ പെട്ടത്. നല്ല രസമാണ് കേൾക്കാൻ ഞാൻ ഒന്നാം ക്ലാസുകാരോട് വെറുതെ വർത്താനം പറഞ്ഞോണ്ടിരിക്കും ഫിഷറീസ് സ്കൂളാണ്. 99% കുട്ടികളും ഒരേ വിഭാഗത്തിൽപെട്ടവരാണ്. അതുകൊണ്ടു തന്നെ കാലങ്ങളായി അവര് പറഞ്ഞു വരുന്ന വാക്കുകളും ശീലുകളും അതേപടി തുടരുന്ന പതിവാണ്. ഇവിടെ ചേർന്നതു മുതൽ മക്കളെ നാട്ടിലാക്കി.ഞാൻ കുറച്ചു ടീച്ചേഴ്സിന്റെ കൂടെയാണ് താമസം അതുകൊണ്ടു തന്നെ രാവിലെ വിദ്യാലയത്തിലെത്തും. കുട്ടികൾ സ്കൂളിനടുത്തു തന്നെയായതിനാൽ അവരും രാവിലെയെത്തും അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ സ്കൂളിലെത്തുമ്പോൾ കാണുന്ന കാഴ്ച ഓഫീസിനുമുമ്പിൽ നിന്ന് ഒരു രണ്ടാം ക്ലാസുകാരൻ വലിയ വായിൽ നിലവിളിക്കുന്നു. ബസിറങ്ങി വരുമ്പോൾ തന്നെ അലമുറ കേൾക്കാം ഇത്ര രാവിലേ ഇതെന്തു പറ്റി എന്നോർത്ത് ഞാൻ ഓടിയെത്തി.. "എന്താ മോനേ?" "ന്റെ കട്ടറ് കാളാ...., " വായ തുറന്ന വെച്ച പടുതിയിൽ ഒരേ നിലവിളി എന്ത്? - ഞാൻ " ന്റെ കട്ടറ് കാളാ.--.." രണ്ടാമത്തേതിൽ " കട്ടർ " എന്ന് കിട്ടി "എ...

പൊതു ഇടങ്ങൾ അന്യമാകുന്ന പെൺ ബാല്യങ്ങൾ😓

പൊതു ഇടങ്ങൾ അന്യമാകുന്ന പെൺ ബാല്യങ്ങൾ  കഴിഞ്ഞ ദിവസം വൈകുന്നേരം അനിയന്റെ മോൾ അഞ്ചാം ക്ലാസുകാരി പൊന്നു എന്നോടു ചോദിച്ചു . "വെല്ലിമ്മക്ക് ബോറടിക്കുന്നില്ലേ, എനിക്ക് ബോറടിച്ചിട്ടു വയ്യാ " എന്ന് അതെന്താപ്പാ ഇത്ര ബോറടിന്ന്  ഞാൻ " അല്ല സ്കൂളിപ്പോണ്ടല്ലോ എഴുതാനുള്ളത് വേഗം തീരും" പിന്നെ ആരും കളിക്കാനുമില്ല (ഏട്ടൻ അനിയൻപെങ്ങൾ എല്ലാവരുടെയും കൂടി 5 ആണും ഇവൾ ഒരു പെണ്ണും ) പാവം കുട്ടി ഈ ബോറടിക്ക് കൊറോണയും അടച്ചിട്ട സ്കൂളും ഒരു കാരണമാണ്  പക്ഷെ ഇന്നത്തെ പെൺകുട്ടികൾക്ക് എന്തു കളിയാണറിയുന്നത് ?, : " മോൾക്ക് കൊത്തം കല്ല് അറിയ്വോ? - ഉം ഉം "നൊണ്ടി?" (ഒറ്റക്കാലിൽ ചാടി എതിരാളിയെ തൊടുന്ന കളി ) അവൾ കേട്ടിറ്റ് പോലുമില്ല. കക്ക്?, കബഡി? മംഗല സോഡി ? ചട്ടി? : ഇതെല്ലം കളിയാ വെല്ലിമ്മേ? അവൾക്ക് ആകെ അറിയാവുന്ന കളി ഓടിത്തൊടലും ചോറും കറിയും വെച്ച് കളിക്കലും ആണ് വേനൽക്കാലത്ത് ബാറ്റ് കളിക്കാറുണ്ട് (ഓ - അതെങ്കിലും അറിയ്‌ല്ലോ. വെല്ലിമ്മക്ക് ഈ കളിയൊക്കെ അറിയ്യോ ? ഞാൻ എന്റെ അഞ്ചാം ക്ലാസിലേക്കൊന്ന് എത്തിനോക്കി "ഒരു സ്ഥലത്തും കളിക്കാൻ പോണ്ട" എന്ന ഉഗ്രശാസനയും നൽകിയാണ് അച്ഛൻ പിടിയേല് പ...

ടീച്ചറെ ഔത്ത് പോട്ടെ.❣️

ടീച്ചറെ, ഔത്തു പോട്ടെ .....❤️   :ഒരീസം പതിനൊന്നരയുടെ ഇന്റർവെൽ സമയത്ത് സാധാരണയുള്ള കട്ടനും കുടിച്ച് ഓഫീസിന്റെ പുറത്ത് വന്നതും മൊഹമ്മദ് ഓടി വന്നു ചോയ്ച്ചു. " ടീച്ചറേ, ഔത്തു പോട്ടെ ? " ഓ പോയ്ക്കോ ന്നും പറഞ്ഞ് ഗ്ലാസും വായും കഴുകി ഓഫീസിൽ കയറുമ്പോൾ ഞാൻ കരുതി. 'എന്തു നല്ല മോൻ! ബെല്ലടിക്കുന്നേ നു മുമ്പേ ക്ലാസിൽ കേറുന്ന കണ്ടില്ലേ. ( അത് സാധാരണയല്ലല്ലോ) ബെല്ലടിച്ച് ക്ലാസിൽ പോയി ഇംഗ്ലീഷ് നോട്ട്ബുക്ക് എടുക്കാൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഹോം വർക്ക് ഓരോരുത്തരുടെയും അടുത്ത് ചെന്ന് നോക്കി വരുമ്പോൾ മുഹമ്മദ് സീറ്റിലില്ല. എവിടെ പോയി ? ഈ കുട്ടിയല്ലേ എന്നോട് നേരത്തെയേ ചോദിച്ച് വന്നത് - ഞാൻ ക്ലാസിലാകെ ഒന്ന് കണ്ണോടിച്ചു. ഇല്ല. ക്ലാസിലില്ല. " മുഹമ്മദ് എവിടെ? : ഓനവ്ത്ത് പോയി , ടീച്ചറോട് ചോയ്ച്ച് റ്റല്ലേ പോയത്. " - കോറസ്. "എ... എന്നോടോ ..ഞാൻ എന്തോ പോയ എന്തോ പോലെ🥺 " ആ , ടീച്ചറ് ചായ കുടിക്കുമ്പം - അനസ് എടാ അത് അകത്തു പോകാനല്ലേ ഞാൻ പറഞ്ഞത്. ഓൻ ബാഗെല്ലം എട്ത്ത് പോയി. iടീച്ചറേ  ബിളിക്കാൻ പോണാ ? അനക്ക് ഓന്റെ പൊര അറിയാം " ഒറ്റ ഓട്ടത്തിന് അപ്രത്തെ ക്ലാസിലെ റഷീദ് മാഷിന്റെ അടുത്തെത്തി...

chila onavicharangal/ ചില ഓണവിചാര‍ങ്ങൾ

ചില ഓണ വിചാരങ്ങൾ - - - - - - - - - - - - -           ഇന്ന് വിവിധ ക്ലബുകളും സംഘടനകളും നടത്തുന്ന ഓണാഘോഷങ്ങൾ കാണുമ്പോൾ എനിക്ക് കിട്ടേണ്ടിയിരുന്ന പ്ലേറ്റുകളെയും ഗ്ലാസുകളേയും കുറിച്ച് ഓർത്ത് എനിക്ക് സങ്കടം വരും. കാരണം എടയന്നൂരിൽ അന്ന് അങ്ങനെയൊരു സംഭവേ ഇല്ലാരുന്നു. ഇത്തരം ഓണാഘോഷങ്ങൾ ഘോഷയാത്രയിലൊക്കെ പങ്കെടുത്തത് ചുഴലിയിൽ വെച്ചായിരുന്നു. ഗംഭീരം👍   ചെറുപ്പത്തിൽ (ടി.ടി സിക്ക് പോകുന്നതു വരെ) ഞങ്ങൾ കൂട്ടുകാർ തമ്മിൽ മത്സരം പൂക്കളമൊരുക്കുന്നതിനായിരുന്നു ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി മുഴുവൻ കണ്ടമാണ്. അതിന്റെ വരമ്പിൽ നിറയെ കിണ്ടിപ്പൂക്കൾ ഉണ്ടാകും. ശ്രീജയും മാലുവുമൊക്കെ പുലർച്ചെ അത് പറിക്കാൻ പോകും  ഞങ്ങളെ അച്ഛൻ വിടൂല. അച്ഛനറിയാതെ പതുങ്ങിയാണ് ഞങ്ങളുടെ പോക്ക്. വീട്ടുപറമ്പിൽ ഇഷ്ടം പോലെ മുള്ളിൽ പൂ അരിപ്പൂ , കോളാമ്പി നമ്പ്യാർവട്ടം, മന്ദാരം തുടങ്ങി സമൃദ്ധമായി പൂക്കൾ ഉണ്ടാകും. ഇതെല്ലം തിരുവോണത്തിനിടാൻ പൊന്നിച്ച് (സൂക്ഷിച്ച്) വെക്കും ഞങ്ങളെ ത്ര പറച്ചാലും ശ്രീജക്ക് കിട്ടുന്നത്ര പൂ കിട്ടുല . അവർക്ക് ഇഷ്ടം പോലെ ചെമ്പരത്തിയുണ്ട്. എന്നാൽ അവിടത്തെ അച്ചമ്മ അവര് കാണാതെ ഞങ്ങ...