ടീച്ചറെ, ഔത്തു പോട്ടെ .....❤️
:ഒരീസം പതിനൊന്നരയുടെ ഇന്റർവെൽ സമയത്ത് സാധാരണയുള്ള കട്ടനും കുടിച്ച് ഓഫീസിന്റെ പുറത്ത് വന്നതും മൊഹമ്മദ് ഓടി വന്നു ചോയ്ച്ചു.
" ടീച്ചറേ, ഔത്തു പോട്ടെ ? "
ഓ പോയ്ക്കോ ന്നും പറഞ്ഞ് ഗ്ലാസും വായും കഴുകി ഓഫീസിൽ കയറുമ്പോൾ ഞാൻ കരുതി.
'എന്തു നല്ല മോൻ! ബെല്ലടിക്കുന്നേ നു മുമ്പേ ക്ലാസിൽ കേറുന്ന കണ്ടില്ലേ. ( അത് സാധാരണയല്ലല്ലോ)
ബെല്ലടിച്ച് ക്ലാസിൽ പോയി ഇംഗ്ലീഷ് നോട്ട്ബുക്ക് എടുക്കാൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഹോം വർക്ക് ഓരോരുത്തരുടെയും അടുത്ത് ചെന്ന് നോക്കി വരുമ്പോൾ
മുഹമ്മദ് സീറ്റിലില്ല.
എവിടെ
പോയി ?
ഈ കുട്ടിയല്ലേ എന്നോട് നേരത്തെയേ ചോദിച്ച് വന്നത് - ഞാൻ ക്ലാസിലാകെ ഒന്ന് കണ്ണോടിച്ചു.
ഇല്ല. ക്ലാസിലില്ല.
" മുഹമ്മദ് എവിടെ?
: ഓനവ്ത്ത് പോയി , ടീച്ചറോട് ചോയ്ച്ച് റ്റല്ലേ പോയത്. " - കോറസ്.
"എ... എന്നോടോ ..ഞാൻ എന്തോ പോയ എന്തോ പോലെ🥺
" ആ , ടീച്ചറ് ചായ കുടിക്കുമ്പം - അനസ്
എടാ അത് അകത്തു പോകാനല്ലേ ഞാൻ പറഞ്ഞത്.
ഓൻ ബാഗെല്ലം എട്ത്ത് പോയി.
iടീച്ചറേ ബിളിക്കാൻ പോണാ ?
അനക്ക് ഓന്റെ പൊര അറിയാം "
ഒറ്റ ഓട്ടത്തിന് അപ്രത്തെ ക്ലാസിലെ റഷീദ് മാഷിന്റെ അടുത്തെത്തി.
സംഭവം പറഞ്ഞു.
മാഷ്ക്ക് ചിരി സഹിക്കുന്നില്ല.
ചോദിച്ചിട്ടല്ലേ പോയത് സാരൂല.
നാളെ വന്നിട്ട് പറയാം "
"എച്ച്.എം നോട് പറയണോ?" - ഞാൻ (മ്മള് പുത്യാളാണേ😭)
" വേണ്ട - കുഴപ്പം ന്നും ഉണ്ടാവൂല.
പിറ്റേന്ന് മുഹമ്മദിന്റെ ചിരിച്ച മുഖം
ഞാനൊന്നും ചോയ്ച്ചില്ല.
ടീച്ചറോട് ചോയ്ച്ചിറ്റല്ലേ ഓൻ പോയത്. ടീച്ചർക്ക് മലയാളം അറിയാത്തത് ഓന്റെ കുറ്റാ ....❤️
ഔത്ത് - അവ് ത്ത് - വീട്ടിൽ
സരസ്വതി. കെ.എം.
Comments
Post a Comment