Skip to main content

Kavitha

കവിത
👀👀👀👀👀
കവിത വന്ന വഴി
🔸🔸🔸🔸🔸🔸🔸🔸
കരിക്കലം കഴുകുമ്പോഴാണ്
കവിത വന്നു മുട്ടിയത്
ഈ കയ്യോണ്ട് എങ്ങനെ ?!

ദോശക്കല്ലിൽ മാവ് നൊപ്പം ഒപ്പം
ആദ്യത്തെ വരി പൊങ്ങിവന്നു
ചട്നി  ഇല്ലാതെങ്ങനെ ?!

മുറ്റവും ആയി മല്ലിടുമ്പോൾ
മിന്നായം പോലൊരു വരി
ഇടയ്ക്കുവെച്ച് എങ്ങനെ ?

സോപ്പ് പത ചാടിക്കടന്നൊരു
വരി മുന്നിൽ കിതച്ചു
വെയിലല്ലേ വലുത്?

തിരക്കൊഴിഞ്ഞ്
കവിതയെ തിരക്കി
വഴിക്കണ്ണുമായി ആയി ഞാൻ ഇരുന്നു.

കവിത പോയ വഴിക്കന്ന്
കാലത്തിന്റെകയ്യൊപ്പ് മാത്രം.!!
🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾
സരസ്വതി കെഎം
ഏരുവേശി

9 5448872 21

Comments