Skip to main content

Poliyatha ormakal

പൊലിഞ്ഞു പോയ ശരറാന്തൽ
🌹🌹🌹🌹🌹🌹🌹🌹
                നാലാം ക്ലാസിൽ എത്തുമ്പോഴേക്കും ഞാൻ സ്കൂളിലെ അറിയപ്പെടുന്ന ഒരാളായി മാറിക്കഴഞ്ഞിരുന്നു.  
എല്ലാ പരീക്ഷയും പസ്റ്റും, മട്ടന്നൂർ സ്കൂളിലെ പരീക്ഷയിൽ (യൂറിക്കയാണെന്നു ഓർമ ) സമ്മാനം
തെരൂർ സ്കൂളിൽ പാട്ടുപാടാൻ പോയി (
(യുവജനോത്സവമായിരിക്കണം ) .
      
സർവോപരിക്ലാസിലെ ലീഡർ 
പോരാത്തേന് കണ ക്കിസ്റ്റും😀

അതുകൊണ്ട് തന്നെ കുട്ടികളുടെ ഇടയിൽ വല്യഗമയും അധ്യാപകരുടെ മനസിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നു.
അങ്ങനെ എൽ പി വിഭാഗത്തിലെ രാജകുമാരിയായി (കുറഞ്ഞു പോയാ😂 രാജ്ഞിയായിട്ടന്നെ) വിലസുന്ന സമയത്ത്                    ഒരു ദിവസം ഉച്ച കഴിഞ്ഞ് ശിപായി നാരാണേട്ടൻ ഒരു ചെക്കനെയും കൊണ്ട് നമ്മളെ ക്ലാസില് വന്നു.

കൃഷ്ണൻ മാഷായിരുന്നു ക്ലാസിൽ
"മാഷേ പുതിയ കുട്ടിയാണ് "

അന്ന് സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കയാണ് നാല് എയും ബിയും ഒന്നിച്ചാണ് ഇരിക്കുന്നത്.
ബഞ്ചൊക്കെ ഹൗസ് ഫുൾ ആണ്.

ആദ്യം ശ്രദ്ധയിൽ പെട്ടത് അവന്റെ ഷൂസാണ്. സ്കൂളിൽ ആരും ഷൂസിട്ട് കണ്ടിറ്റില്ല. (പൈസക്കാരൊക്കെ ഉണ്ട് )
പിന്നീട് പാന്റിന്റെ ഉള്ളിലാക്കിയ കുപ്പായം (in)
ചുരുള മുടി ഇളം കറുപ്പ് നിറം
ആകെക്കൂടി ഒരു പത്രാസ് ഉണ്ട്.

മാഷ് ചോദിച്ചു.
"എന്താടാ പേര്?"
" ഡി... ഡി... ഡിക്സൺ "

രണ്ടും ഞങ്ങൾ വിസ്മയത്തോടെയാണ് കേട്ടത്. 
കാരണം അങ്ങനെയൊരു പേരും
 അത്പറയുന്ന രീതിയും കക്കാണെന്ന് പിന്നെയാ തിരിഞ്ഞത് 
) ആദ്യം കേൾക്കുകയാണ്.
അന്ന് ഞങ്ങളുടെ നാട്ടിൽ ക്രിസ്ത്യൻ വിഭാഗക്കാരേ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അത്തരം പേരുകൾ കേട്ടിരുന്നില്ല.

ഇരിക്കാൻ സ്ഥലം കഷ്ടിയായിരുന്നെങ്കിലും മുസ്തഫ വേഗം നീങ്ങിയിരുന്ന് അവനെക്കൂടി ഇരുത്തി.

വൈകുന്നേരവും പിറ്റേന്നും എല്ലാവരും അവന്റെ ചുറ്റുമായിരുന്നു.
കക്ക് (വിക്ക് ) ഉണ്ടായിരുന്നെങ്കിലും വർത്താനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

അവന്റെ അമ്മ നഴ്സ് ആണെന്നും ഇവിടെ സ്ഥലം മാറ്റം കിട്ടിയപ്പോൾ കണ്ണൂരെ ഒരു വല്യ ഉസ്കൂളിന്ന വന്നതാന്നെന്നും മനസിലായി.

ഞാൻ ക്ലാസിൽ മാഷില്ലാത്തേര പെൻസിലും കള്ളാസും എടുത്ത് മേശന്റെടുത്ത് പൗറിൽ ഒരു നിൽപ്പുണ്ട്.
അടി വാങ്ങിക്കൊടുക്കുംന്ന് ഒറപ്പായതോണ്ട് ആങ്കുട്ടികൾ മിണ്ടില്ല.
പക്ഷെ ഇവന്റെ വരവിനു ശേഷം അവർക്ക് എന്നെ അത്ര മൈന്റില്ലാന്ന് എനിക്ക് തോന്നിത്തുടങ്ങി.
അത് അനക്കത്ര ഇഷ്ടായില്ല.
എന്റെ പോസിന് ഇടിവു തട്ടിയ മറ്റൊന്ന് :
        ബോഡിൽ ഇംഗ്ലീഷ് വാക്കുകൾ എഴുതിയ പാട് ഗോയിന്ദൻ മാഷ് കസേലമ്മൽ ഇരുന്ന് ഒരു വിളിയുണ്ട്
"സരസ്വതീ " ന്ന്
ഞാൻ എണീറ്റ് ഷീബയെയും മുസ്തഫയെയും (പഠിപ്പിൽ എന്റെ എതിരാളികൾ ) ഒന്ന് ഇരുത്തി നോക്കി
വടിയെടുത്ത് ബോഡിൽ തൊട്ട് വായിച്ചു കൊടുക്കും
വായിക്കാത്തവരെ കലമ്പന്നതൊക്കെ ഞാന്തന്നെ.
പിന്നെ എന്റെ സിൽബന്തികളെ ഓരോരുത്തരെ വിളിച്ച് വായിപ്പിക്കും.
അതാണ് പതിവ്..
ഡിക്സൺ വന്ന് രണ്ട് മൂന്ന് ദിവസം കയ്ഞ്ഞേരമാന്ന് ഗോയിന്ദൻ മാഷ് ക്ലാസില് വന്നത്.
"ഈനെന്തിങ്കിലും അറിയ്യോ നോക്കട്ട് "
ന്നും പറഞ്ഞ് മാഷ് ഓനെ വിളിച്ചു.

എന്തായാലും അന്റത്ര കിട്ടൂലാന്ന് വിചാരിച്ച് ഞാനൊന്ന് ഞെളിഞ്ഞിരുന്നു.
പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട്
ക ... .ക .. ക്യാറ്റ്
ബ..ബ: ബാറ്റ്
എന്നിങ്ങനെ എഴുതിയ വാക്ക് മുഴുവൻ അവൻ വായിച്ചു.
ആങ്കുട്ട്യളെ ബാഗത്ത് ഒച്ച കൂടി (അഭിമാനം കൊണ്ടാരിക്കും )

രണ്ടാമത് ഞാൻ വായിച്ചെങ്കിലും ഒച്ചയ്ണ്ടായില്ലന്ന് 
" ഒച്ചത്തില് വായിക്കണ" എന്നമാഷെ കലമ്പ് കേട്ടാരമാണ് അനക്ക് തിരിഞ്ഞത്.

ക്ലാസിലെ എന്റെ സ്ഥാനം 
നിരത്തിവെച്ച ശീട്ടിന്റെ അറ്റത്ത് തൊടുമ്പ പൊളിഞ്ഞ് വീഴുമ്പോലെ ഇടിഞ്ഞു പൊളിഞ്ഞു പോയി.😭ന്ന് തോന്നിയ സമയം.

ഏട്ന്നോ വന്ന ഈ ചെക്കനെ അനക്ക് കണ്ണിന് കണ്ടുടാണ്ടായി.

 "എന്റെ പ്രിയപ്പെട്ട കൂട്ടുകാരി    ഷീബയാണ്
 ഓളൊരിക്കയും എന്നോട് കൂച്ചില്ലാണ്ടാകൂല. ""
" കക്ക്ണ്ടെങ്കിലും എത്ര ബ്ർത്തിക്കാ ബായിക്ക്ന്ന് അല്ലെ" 
എന്ന് ഓളുടെ
 അയ് പ്രായകൂടി കേട്ടപ്പോ 
എല്ലാരും എന്റെ ശത്രുക്കളായിന്ന് ഞാൻ ഒറപ്പിച്ചു.
     :രാവിലെ ഇവനെ സ്കൂളിൽ കൊണ്ടു വിടുന്നത് അവന്റെ പ്രിയപ്പെട്ട നായയാണ്
ക്ലാസിൽ കേറിയതിനു ശേഷം
" ടൈഗർ ഗോ"-ന്ന് പറയും
പട്ടി പോകും
വൈകുന്നേരം മിക്കവാറും ഒന്നിച്ചുണ്ടാകും ഇത്.
എല്ലാം കൂടെ ആകെ ജഗപൊഗ

ഇവനാണെങ്കിൽ എന്നെ അത്ര മൈന്റെ യില്ല.

അങ്ങനെആകെ വൈക്ലബ്യത്തിലിരിക്കുമ്പോഴാണ്
ഒരീസം കൃഷ്ണൻ മാഷ് വഴിക്കണക്ക് തന്നത്.
മുസ്തഫ കണക്ക് ചെയ്യും എന്നാലും ആദ്യം കാണിക്കുന്നതും
. ബ്ർത്തിക്ക് വഴി എഴുതുന്നതും ഞാനാണ്.

കണ്ടിറ്റും കാണിച്ചു കൊടുത്തിറ്റും മിക്കവാറും എല്ലാരും ശരി വാങ്ങി.
:: ഡിക്സൺ മാത്രം കാണിച്ചില്ല
നീ ഇങ്ങു വാടാ - മാഷ്
അങ്ങന്നെ ബേണം - ഞാൻ (മനസില് ,

കൂട്ടപ്പട്ടിക ചൊല്ല്യാട്ടെ ? മാഷ്
എന്ത് പട്ടിക? - ഡിക്സൺ ( മനസിൽ )

കുറച്ചു നേരത്തെ മാഷിന്റെ അധ്യാനത്തിന്റെ ഫലമായി അവന് കണക്കിന്റെ ABCD അറിയില്ലാന്ന് നമ്മക്ക് തിരിഞ്ഞു.
         എന്റെയുള്ളിൽ പൊട്ടിയ ലഡു ഉണ്ടെങ്കിൽ ക്ലാസിലെ എല്ലാരിക്കും കൊടുക്കാൻ മാത്രം ഉണ്ടാകുമായിരുന്നു.😂😂😂
"ആരാ ഇവന് കൊറച്ച് കണക്ക് പഠിപ്പിക്യ? " - മാഷ്

" വേറെയാര്ക്ക അറിയ്വ"ന്ന് പറഞ്ഞ പോലെ എല്ലാരു എന്നെ നോക്കി.
. ഞാൻ തല ഒന്നുകൂടി ഉയർത്തിപ്പിടിച്ച് ഇരുന്നു. ( ഞാൻ ആദ്യം തന്നെ കണക്കി സ്റ്റാന്ന് പറഞ്ഞത് തള്ളല്ലാന്ന് ഇപ്പം തിരിഞ്ഞല്ലോ❗ )
"എല്ലാസോം രാവിലെം ഉച്ചക്കും കൊറച്ച് കണക്ക് പഠിപ്പിക്കണം ട്ടാ " മാഷ് എന്നെ നോക്കി.
ഇവന്റെ വരവോടെ നഷ്ടപ്പെട്ട എല്ലാ ഉശാറും ഒന്നിച്ച് കിട്ടിയ പോലെ എനക്ക് തോന്നി.

അങ്ങനെ ഞാൻ ഗുരുവും അവൻ ശിഷ്യനും ആയി.
........---.................
നമ്മക്ക് ഒഴിവു പിരീഡ് കിട്ടുമ്പോളല്ലം ഞാൻ സ്റ്റാഫ് റൂമിന്റെ (മാഷമ്മാറെ ക്ലാസ്  ) വാതിക്ക പോയി നിക്കും.
" നാണി ടീച്ചറ് ണ്ടോന്ന് നോക്കാനാന്ന്.
ഒന്നാം ക്ലാസില് ഏട്ടന്റൊപ്പരം പോവുമ്പേ കോരൻ മാഷ് എന്നെയാണ് ടീച്ചറെ വിളിക്കാൻ പറഞ്ഞേക്ക്വ
i നാണി ടീച്ചർ സുന്ദരിയാണ്.
പക്ഷെ എപ്പോഴും വെള്ളസാരിയേ ഉടുക്കു എന്നാലും സുന്ദരിയാണ്.
പോരാത്തേന് നല്ല പാട്ടും കഥയും പറഞ്ഞു തരു
പിന്നെ ആരെയും കലമ്പൂല
ടീച്ചർ പറഞ്ഞ്ന്ന കഥ പിറ്റേ ക്ലാസിൽ ഞാൻ പറഞ്ഞ് കേപ്പിക്കും. പാട്ടും അങ്ങന്നെ
ടീച്ചർക്ക് അത് കൊണ്ട് അന്നോട്ട് വല്യ ഇഷ്ടാണ്. 
( ടീച്ചറുടെ ഇഷ്ടക്കാരാകാൻ എല്ലാർക്കും ആശയുണ്ടേനും പക്ഷെ അയ്ന് കൊറേ പണിയുണ്ട് - പണ്ടത്തെ ടീച്ചർമാർ അധികം അങ്ങന്നെ)
ഞാനിങ്ങനെ വാതിക്ക പറ്റി നിക്കുമ്പം ഏതെങ്കും മാഷ് " ആരെയാ പരതന്നണെ" എന്ന് ചോയ്ക്കും
അന്നേരം ടീച്ചർ മാറ്
"ഓക്ക് നാണി ടീച്ചറെ യേ വേണ്ട്വപ്പ " ന്ന് പറയും.
ടീച്ചർ ഉണ്ടെങ്കിൽ പുഞ്ചിരിച്ചു കൊണ്ട് എന്റെ ഒപ്പരം ക്ലാസിൽ വരും.
 (ആ പുഞ്ചിരിയും നുണക്കുഴിയും, ഭസ്മക്കുറിയും....❤️❤️)

പിന്നെ ഓരോരുത്തരും പാടാനും കഥ പറയാനും തൊടങ്ങും
ആദ്യം അന്റെ പാട്ടെന്നെ (കാട്ടിലെ മന്ത്രിസഭ എന്ന ഒരു സ്ഥിരം പാട്ടായിരുന്നു എന്റെ ഐറ്റം - വരി ഞാൻ മറന്നു പോയി )
പിന്നെ ഓരോരുത്തരെയായി പാടാൻ വിളിക്കുന്നത് ഞാനാണ്.
അന്നേരം എന്റെ ശിഷ്യൻ
 - ഡി... ഡി... ഡിക്സൺ - വന്നിട്ട് പറഞ്ഞു.
"ഞാനൊരു പാട്ടുപാടട്ടേന്ന്
ബർത്താനം പറയാന്തന്നെ കിട്ടാത്ത ഇവനെങ്ങനെയാ പാ ട്വ?

"ടീച്ചറെ , ഇവന് പാടണം പോലും " - കുറച്ച് പരിഹാസം കൂട്ടി ഞാൻ
ഓൻ പാടി നോക്കട്ടെപ്പാ എന്ന് ടീച്ചർ.

അവൻ വന്ന് മേശന്റടുത്ത് നിന്ന് പാന്റിന്റെ കീശേല് കൈയിട്ട് ഒരു ഭാഗം ചെരിഞ്ഞ് നിന്ന്
പാടാൻ തുടങ്ങി
" ശരറാന്തൽ തിരി താഴും മുകിലിൻ കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു. "❤️
    പാടുമ്പോൾ ഉയർന്നു പോകുന്ന അവന്റെ കഴുത്തിലെ ഞരമ്പുകൾ ഇന്നും കൺമുമ്പിലുണ്ട്.
ടീച്ചർ കസേരയിൽ നിന്നെണീറ്റു.
ക്ലാസ് പരിപൂർണ നിശബ്ദം

 അദ്ഭുതം കൊണ്ട് തുറന്നു പോയ എന്റെ വായ പിന്നീട് ആരോ വന്ന് അടച്ചതാകാം.😗

നാണി ടീച്ചറുടെ മുന്നിൽ അവൻ മലയും ഞാൻ ഉറുമ്പും ആണെന്ന് എനിക്കു തോന്നി.
ആൺകുട്ടികൾ നിർത്താതെ കൈയടിച്ചു.

ആദ്യായിറ്റാന്ന് ഇത്രം വലിയ പാട്ട് ക്ലാസിൽ പാടുന്നത്.
റേഡിയത്തിൽ കേക്ക്ന്ന അതേ പോലെ❤️
ഡിക്സൺ എന്നെ നോക്കി ചിരിച്ചു.
വിജയിയുടെ ചിരി
എന്റെ തല കുനിഞ്ഞു പോയി
നാണി ടീച്ചർ അവനെ ചേർത്തുപിടിച്ചു.
( ടീച്ചർക്ക് പാട്ടു പാടുന്നവരെ ജീവനാണ് ) അത് അവന് കിട്ടിയ സമ്മാനമായി ഞാൻ കരുതി. 
( ടീച്ചർ വെള്ള സാരിയിൽ മണ്ണാകുന്നത് കൊണ്ട് ഒറ്റ കുട്ടിയെയും അധികം അടുപ്പിക്കില്ല )
ഇന്ന് പക്ഷെ അവനോട് എനിക്ക് വിരോധം തോന്നിയില്ല.
യേശുദാസ് - എന്നൊക്കെ വല്ലപ്പോഴും കേട്ടിറ്റുണ്ടെങ്കിലും
ഇങ്ങനെയൊരു പാട്ട് പാടുന്ന കുട്ടിയെ ജീവിതത്തിലാദ്യമായി കാണുകയാണ്.
പോരാത്തേന് ഓനിപ്പം അന്റെ ശിഷ്യനുമാണല്ലോ❤️ 
ക്ലാസ് മുഴുവൻ ഡിക്സന്റെ മേൽക്കോയ്മ അംഗീകരിച്ചു.
അറിയാതെ ഞാനും

പിന്നീട് അഞ്ചാം ക്ലാസിൽ ഞങ്ങൾ വേറെ
ഡിവിഷനിലായി.
കിട്ടുന്ന അവസരത്തിലൊക്കെ നാണി ടീച്ചർ അവനെക്കൊണ്ട് പാടിച്ചു.
പല പാട്ടും പാടിക്കേട്ടെങ്കിലും "ശരറാന്തലിന്റെ തെളിച്ചം ഞങ്ങളുടെ മനസിൽ വിടർന്നു തന്നെ നിന്നു..
അഞ്ചിൽ അവൻ തോറ്റു
( ആരും കണക്ക് പഠിപ്പിച്ചിട്ടുണ്ടാവില്ല ,പാവം )
അടുത്ത വർഷം അവൻ സ്കൂൾ മാറിപ്പോയി.

ഞങ്ങൾ ഒമ്പതിൽ ആയപ്പോഴുണ്ട് അവൻ വീണ്ടും വന്നു.
ഗെറ്റപ്പൊക്കെ പഴയതു തന്നെ.
പക്ഷെ ഏഴാം ക്ലാസിലായിരുന്നു.
ഇപ്പോഴും അവന്റെ സന്തത സഹചാരിയായ ടൈഗർ ഉണ്ടായിരുന്നു. എന്നത് ഞങ്ങൾക്കൊക്കെ അദ്‌ദുതമായി.
 ::എനിക്ക് ഹൈസ്ക്കൂളിലായപ്പോ ഒരു പാട്പുതിയ കൂട്ടുകാരെക്കിട്ടി
പുതിയ സ്ഥാനങ്ങൾ ,പരിപാടികൾ .....
എന്നാലും ഡിക്സനെ കാണുമ്പോൾ ഞങ്ങൾ (|ഞാനും ഷീബയും) ഒന്നു നിൽക്കും. ഒരു ചിരിയോ വാക്കോ കൈമാറും
(അധികം മിണ്ടിക്കൂട😂😀)

ഒരു ദിവസം രാവിലെ സ്കൂളിലെത്തിയപ്പോ ആരോ പറഞ്ഞു.
"ഡിക്സനെ നായി കടിച്ചു. "
" ആ ചെക്കനോട് ഞാനെത്രയോട്ടം പറഞ്ഞതിന് ന്ന് അറിയ്യോന്ന് - ബാലകൃഷ്ണൻ മാഷ് ഒച്ചത്തിൽ പറഞ്ഞോണ്ട് പോയി.
മനസിൽ എവിടെയോ ..എന്തോ... പോലെ

പിറ്റേന്ന് നാണി ടീച്ചറെ കണ്ട് ചോദിച്ചു
ടീച്ചർ വിവരം അറിഞ്ഞിട്ടില്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോ ടീച്ചർ തന്നെ എന്നോട് വന്നു പറഞ്ഞു.
" അവന്റെ നായ തന്നെയാ കടിച്ചത്
അതു ചത്തുപോയി പോലും
അതിന് ഭ്രാന്തുണ്ടെന്ന് സംശയമുണ്ടെന്ന് "

ക്ലാസിൽ, വരാന്തയിൽ, മാവിന്റെ ചോട്ടിൽ സ്റ്റാഫ് റൂമിൽ
എല്ലായിടത്തും എല്ലാവരും ഇത് തന്നെ അടക്കം പറയുന്നു.
ഒരു ദിവസം ഉച്ചക്ക് സ്കൂളിൽ ഒരു ജിപ്പ് വന്നു.
കുറച്ച് മാഷമ്മാർ, എ.സി നാരാണമ്മാഷും ഹിന്ദി ബാലകൃഷ്ണ മാഷും, നാണി ടീച്ചറും രോഹിണി ടീച്ചറും അങ്ങോട്ട് പോകുന്നു.
ഞാൻ അപകടം മണത്തു.
ഓടി നാണി ടീച്ചറുടെ അടുത്തെത്തി
"എന്താ ടീച്ചറെ ?

" . ഡിക്സണ് പേയിളകി സീരിയസാണ് ഞങ്ങൾ കാണാൻ പോകുകയാണ്.
i ടീച്ചറെ ഞാനും വരട്ടെ ? - ഞാൻ -
ടീച്ചർ ബാലകൃഷ്ണൻ മാഷെ നോക്കി.
"വേണ്ട വേണ്ട കുട്ടികളെയൊന്നും കാണിക്കൂല "

സ്കൂളിലാകെ ഒരു മൂകത തളം കെട്ടി.

വൈകുന്നേരം തിരിച്ചു വന്ന ജീപ്പിൽ നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഇറങ്ങി വന്ന നാണി ടീച്ചറെടുത്തേക്ക് ഞാനോടിയെത്തി.

ടീച്ചർ എന്നെ നോക്കാതെ തലതാഴ്ത്തി നടന്നു പോയി.
ഞാൻ ബാലകൃഷ്ണൻ മാഷ് ടത്തു പ്രതീക്ഷയോടെ നോക്കി "
" നമ്മളെ ആരെയും തിരിഞ്ഞില്ല.
നാണിയമ്മയെ കണ്ടപ്പോൾ ഒരു ശബ്ദമുണ്ടാക്കി❤️ 
അന്നേരം തൊട്ട് ടീച്ചർ കരച്ചിലാണ്. "

ഓരോ ആളും ഓരോ കഥയുണ്ടാക്കി.
ഞങ്ങൾ അവന്റെ ആദ്യത്തെ കൂട്ടുകാർ അവന്റെ വരവും ... ഡി... ഡി... ഡിക്സൺ എന്ന പേരും ഓർമിച്ചു വിങ്ങിപ്പൊട്ടി.😭

പിറ്റേന്ന് ശരറാന്തൽ താഴ്ത്തി വെച്ച മുകിലിൽ കൊട്ടാരത്തിലേക്ക് അവൻ യാത്രയായി .

ഞാൻ (ഞങ്ങൾ ) നേരിട്ട് പാടിക്കേട്ട ആദ്യ സിനിമാ ഗാനം❤️❤️
ആദ്യമായ് കണ്ട ഗായകൻ - ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ❤️❤️❤️

കഴിഞ്ഞ ദിവസം മഹാനായ എസ് പിബിയെക്കുറിച്ച് എല്ലാരും പറഞ്ഞപ്പോൾ
എന്റെ മനസിലേക്കോടിയെത്തിയത്
ഡിക്സൺ ആണ്

മനസിൽ സൗഹൃദത്തിന്റെ ശരറാന്തൽ കൊളുത്തി വെച്ച് കുഞ്ഞു പ്രായത്തിൽ തന്നെ മഴമുകിൽക്കൂടിലെവിടെയോ ഉറങ്ങാൻ പോയ പ്രിയപ്പെട്ട കൂട്ടുകാരാ ...

ഇന്നും ആ പാട്ടിൽ തെളിയുന്നത് നിന്റെ തലയുയർത്തിപ്പിടിച്ചുള്ള നില്പാ.ണ്. 
35 വർഷത്തിനിപ്പുറം എന്റെ
ഓർമകളിൽ നീയിന്നും പാടിക്കൊണ്ടിരിക്കുന്നു.
"ശരറാന്തൽ തിരി താണു...........
പ്രണാമം.❤️❤️❤️
   (🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸അക്കൊല്ലം എന്റെ ക്ലാസിൽ ഉണ്ടായിരുന്ന വർ ആരും അവനെ മറന്നിരിക്കാനിടയില്ല.)

സരസ്വതി. കെ.എം

Comments