വിവാഹ വാർഷികം ❤️❤️❤️❤️❤️❤️❤️❤️ കുഞ്ഞമ്പു ഏട്ടൻ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു ദിവസം രണ്ടു പേരും ഞങ്ങളുടെ ഇറയത്തിരുന്നു തുമ്മാൻ (മുറുക്കാൻ , ) പങ്കു വെക്കുമ്പോഴാണ് അപ്പറത്തെ ജയശ്രീ ഏച്ചി അയിലെ വന്നത് . കു ഏ: ഏട്യാണേ പോന്ന് ? ജ: ഏ: അന്റെ വീട്ടില്( മുമ്പോട്ടേക്ക് ആംഗ്യം) ക ഏ: കയിഞ്ഞ കൊല്ലം ചോയ്ക്കുമ്പം നീ ഇങ്ങോട്ട് ചൂണ്ടിക്കൊണ്ടല്ലേ അന്റെ വീട്ടില് ന്ന് പറഞ്ഞത് ഇപ്പം നേരെ തിരിച്ചായാ? (ചിരി) ജ. ഏ അത് പിന്നങ്ങന്നെയല്ലേ? കു. ഏ:ഈ പെമ്പ്ള്ളറെയൊരു കാര്യം കല്യാണം കയ്ഞ്ഞാ ഒന്നോ രണ്ടോ കൊല്ലം അന്റെ വീട്ടിപ്പോന്ന്ന്ന് പറഞ്ഞും അമ്മേന്റെടുത്ത് വരും കുറച്ചു കഴിയുമ്പം അന്റെ വീട്ടില് ന്ന് പറഞ്ഞ് പുര്വന്റെ വീട്ടിലേക്ക് പോകും ഞങ്ങൾ മുന്നു പേരും ചിരിച്ച് ശരിവെച്ചു. അന്ന് കല്യാണം കഴിഞ്ഞ രണ്ടോ മുന്നോ മാസം പിന്നിട്ട .ഞാൻ പിന്നീട് പലപ്പോഴും ഇതിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ച് ആലോചിക്കാറുണ്ട്. പത്തിരുപത്തിനാല് കൊല്ലം തന്റെ ജീവനും സ്വപ്നവും ശ്വാസവും ഒക്കെയായിരുന്ന ഇടങ്ങൾ, തന്റെ ജീവിതത്തിലുടെ കടന്നുപോയ രുചികൾ മണങ്ങൾ നിറങ്ങൾ എല്ലാം കുറച്ചു കാലം കൊണ്...
പൊലിഞ്ഞു പോയ ശരറാന്തൽ 🌹🌹🌹🌹🌹🌹🌹🌹 നാലാം ക്ലാസിൽ എത്തുമ്പോഴേക്കും ഞാൻ സ്കൂളിലെ അറിയപ്പെടുന്ന ഒരാളായി മാറിക്കഴഞ്ഞിരുന്നു. എല്ലാ പരീക്ഷയും പസ്റ്റും, മട്ടന്നൂർ സ്കൂളിലെ പരീക്ഷയിൽ (യൂറിക്കയാണെന്നു ഓർമ ) സമ്മാനം തെരൂർ സ്കൂളിൽ പാട്ടുപാടാൻ പോയി ( (യുവജനോത്സവമായിരിക്കണം ) . സർവോപരിക്ലാസിലെ ലീഡർ പോരാത്തേന് കണ ക്കിസ്റ്റും😀 അതുകൊണ്ട് തന്നെ കുട്ടികളുടെ ഇടയിൽ വല്യഗമയും അധ്യാപകരുടെ മനസിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നു. അങ്ങനെ എൽ പി വിഭാഗത്തിലെ രാജകുമാരിയായി (കുറഞ്ഞു പോയാ😂 രാജ്ഞിയായിട്ടന്നെ) വിലസുന്ന സമയത്ത് ഒരു ദിവസം ഉച്ച കഴിഞ്ഞ് ശിപായി നാരാണേട്ടൻ ഒരു ചെക്കനെയും കൊണ്ട് നമ്മളെ ക്ലാസില് വന്നു. കൃഷ്ണൻ മാഷായിരുന്നു ക്ലാസിൽ "മാഷേ പുതിയ കുട്ടിയാണ് " അന്ന് സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കയാണ് നാല് എയും ബിയും ഒന്നിച്ചാണ് ഇരിക്കുന്നത്. ബഞ്ചൊക്കെ ഹൗസ് ഫുൾ ആണ്. ആദ്യം ശ്രദ്ധയിൽ പെട്ടത് അവന്റെ ഷൂസാണ്. സ്കൂളിൽ ആരും ഷൂസി...